Skip to main content

 ആധാര്‍ ലിങ്ക് ചെയ്യണം

ആം ആദ്മി ബീമാ യോജന  പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഗുണഭോക്താക്കള്‍ ആധാര്‍, ബാങ്ക് വിവരങ്ങള്‍ നവംബര്‍ 30 നകം പോളിസിയുമായി ബന്ധിപ്പിക്കണം. പോളിസി സര്‍ട്ടിഫിക്കറ്റും ബാങ്ക്, ആധാര്‍ വിവരങ്ങളുമായി അടുത്തുളള അക്ഷയ/കുടുംബശ്രീ ഉന്നതി മറ്റ് സേവന കേന്ദ്രങ്ങളില്‍ ബന്ധപ്പെടണം. അഞ്ചു രൂപയാണ് ഫീസ്.

ചിയാകിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നല്‍കിയിട്ടുളള ഓപ്പണ്‍ ലിങ്ക് മുഖേന ഗുണഭോക്താക്കള്‍ക്ക് നേരിട്ടും വിവരങ്ങള്‍ ബന്ധിപ്പിക്കാം. പദ്ധതി പ്രകാരം മരണാനന്തര ധനസഹായം 30000 രൂപയില്‍ നിന്നും 200000 രൂപയായി വര്‍ദ്ധിപ്പിച്ചു.

date