ക്വിസ്സ് മത്സരം നടത്തി
ലോക ബാലവേലാ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി തൊഴില്‍ വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ചൈല്‍ഡ് ലൈന്‍ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ശുചിത്വമിഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി.പി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് സെക്രട്ടറി ആര്‍ മിനി ഉല്‍ഘാടനം ചെയ്തു യു.പി വിഭാഗത്തില്‍ നവജോത് ബി.എസ്(താളിപ്പാടം .പി.എം.എം യൂ.പി സ്‌കൂള്‍), അശ്വിന്‍.സി & കൃഷ്ണ (കുന്നക്കാവ് ആര്‍.ജി.എച്ച് .എസ്.എസ്), ഭഗത് ശങ്കര്‍ & ഹരിനന്ദന്‍ (പന്നിപ്പാറ ജി.എച്ച് .എസ്.എസ്) എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൗഫീഖ് അഹമ്മദ് യു.പി & അമല്‍ ഫാസില്‍.എന്‍(അരിക്കോട് എസ്.ഒ.എച്ച് എസ്.എസ്),സാനുദിയാസ് & വാജിദ്.സി (എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ്), മുഹമ്മദ് ആഷിഫ് & ഹാഷിം അലി അഷറഫ് (കൊട്ടൂക്കര പി.പി.എം എച്ച്.എസ്.എസ്), എന്നിവരും യഥാകമ്രം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു.
ബോധവത്കരണത്തിന്റെ ഭാഗമായി മാജിക് ഷോയും, സെമിനാറും നടന്നു. ക്വിസ് മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു
- Log in to post comments