Skip to main content
മുരിക്കാശ്ശേരിയില്‍ വാത്തിക്കുടി ഗ്രാമ പഞ്ചായത്തും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി നിര്‍മ്മിച്ച പൈക്കോ ഹൈഡ്രോ പ്രോജക്ടിന്റെ ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വ്വഹിക്കുു.

കൂടുതല്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഉണ്ടാകണം : മന്ത്രി എം.എം.മണി

    സംസ്ഥാനത്ത് കൂടുതല്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഉണ്ടാകണമെ് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. മുരിക്കാശ്ശേരിയില്‍ വാത്തിക്കുടി ഗ്രാമ പഞ്ചായത്തും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി നിര്‍മ്മിച്ച പൈക്കോ ഹൈഡ്രോ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുു അദ്ദേഹം. വൈദ്യുതി  ഉപയോഗത്തിന്റെ അളവും ആവശ്യകതയും അനുദിനം വര്‍ദ്ധിക്കുകയാണ്.  ഭാവിയില്‍ ഉണ്ടാകാവു വൈദ്യുതി ഉപഭോഗം മുില്‍ കണ്ടുകൊണ്ടുള്ള കര്‍മ്മ പദ്ധതികളാണ് ഉണ്ടാകേണ്ടത്. നമ്മുടെ ആവശ്യത്തിനുള്ള വൈദ്യുതിയുടെ  അപര്യാപ്ത നേരിടാന്‍ ഇപ്പോള്‍ ത െവൈദ്യുതി പുറത്തു നി് വാങ്ങുകയാണ്. ചെറുകിട ജലവൈദ്യുത പദ്ധതികളാണ് ഒരു അളവു വരെ ഇതിനു പരിഹാരമാര്‍ഗ്ഗം.  ചെലവുകുറഞ്ഞ ഇത്തരം പദ്ധതികള്‍. വികസന രംഗത്ത് കൂടുതല്‍ കരുത്ത് പകരുമെും മന്ത്രി പറഞ്ഞു.
വാത്തിക്കുടി ഗ്രാമപഞ്ചായത്തിനെ ഊര്‍ജ്ജ കാര്യക്ഷമതാ പദ്ധതിയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുു. കുത്തുങ്കല്‍ നിര്‍മ്മിച്ച പൈക്കോ പ്രോജക്ടില്‍ നിും ഉത്പ്പാദിപ്പിക്കു വൈദ്യുതി മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനു നല്‍കുതിന്റെ ഉത്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് വൈദ്യുതി സ്വയം പര്യാപ്തത നേടു ആദ്യത്തെ പൊലീസ് സ്റ്റേഷനായി മുരിക്കാശ്ശേരി മാറി.
ഉദ്ഘാടന സമ്മേളനത്തില്‍ വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നോബിള്‍ ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ ശ്രീജ, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ജി. അനില്‍ ജനപ്രതിനിധികളായ പ്രദീപ് ജോര്‍ജ്ജ്, സുനിത സജീവ്, ബിന്ദു സ്‌കറിയ, കെ.പി സുരേന്ദ്രന്‍,പി.ബി സബീഷ്, എം.കെ പ്രിയന്‍, അബ്രഹാം ഫ്രാന്‍സിസ്, ഡി.വൈഎസ്പി കെ.പി ജോസ്,  ഇടുക്കി സി.ഐ സിബിച്ചന്‍ ജോസഫ് എിവര്‍ പ്രസംഗിച്ചു.

date