ആശ്രയ മെഡിക്കല്‍ ക്യാമ്പും ഹെല്‍ത്ത്കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു
ഇര'യാര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുബശ്രീ സി.ഡി.എസിന്റെയും ആഭിമുഖ്യത്തില്‍ ആശ്രയ മെഡിക്കല്‍ ക്യാമ്പ് ഇര'യാര്‍ വനിതാ സാംസ്‌കാരികനിലയത്തില്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 'അഗതി രഹിത കേരളം' പദ്ധതിയിലൂടെ 'ആശ്രയ'യില്‍ ഉള്‍പ്പെ' കൂടുംബങ്ങള്‍ക്കാണ് മെഡിക്കല്‍ ക്യാമ്പിലൂടെ പരിശോധനയും തുടര്‍ നടപടികള്‍ക്കായി ഹെല്‍ത്ത് കാര്‍ഡും നല്കുത്. ഇര'യാര്‍ ഗ്രാമപഞ്ചായത്തില്‍ 178 ആശ്രയ കുടുംബങ്ങളാണുളളത്. ചെമ്പകപ്പാറ പി. എച്ച്.സി യിലെ ഡോ. ശ്രീപ്രിയ രോഗികളെ പരിശോധിച്ചു. ആദ്യ ദിനത്തില്‍ പഞ്ചായത്തിലെ 5,6,7,8,9 വാര്‍ഡുകളില്‍ നിുളളവരെയാണ് പരിശോധന നടത്തിയത്. 10,11,12,13,14 വാര്‍ഡുകളിലുളളവര്‍ക്ക് 28-ാം തീയതിയും 1,2,3,4 വാര്‍ഡിലുളള ആശ്രയ കുടുംബങ്ങള്‍ക്ക് 29-ാം തീയതിയുമാണ് ക്യാമ്പ് നടത്തുത്. രാവിലെ 10 മുതല്‍ 1മണി വരെയാണ് പരിശോധനാ സമയം. ഷുഗര്‍, പ്രഷര്‍, ബോഡി മാസ് ഇന്‍ഡക്‌സ് എിവ രേഖപ്പെടുത്തിയശേഷം ഡോക്ടര്‍ പ്രാഥമിക പരിശോധന നടത്തിയാണ് ഹെല്‍ത്ത് കാര്‍ഡ് നല്കുത്. ആവശ്യമായവര്‍ക്ക് തുടര്‍ പരിശോധന, പോഷകാഹാരകുറവ് പരിഹരിക്കുതിനാവശ്യമായ നടപടികള്‍ എിവ നടപ്പാക്കുതിന് പദ്ധതി രൂപീകരിക്കുതിനു മുാേടിയായി'ാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ആശ്രയ കുടൂംബാംഗങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയാണ് പഞ്ചായത്ത് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുതെ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫ് പറഞ്ഞു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സ ജാന്‍സി തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെയ്‌സ .ജോ, നഴ്‌സുമാരായ ജെസി തോമസ്, എല്‍സമ്മ ജേക്കബ് എിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
- Log in to post comments