മികവ് 2018 : ഉത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ക'പ്പന മുന്‍സിപ്പല്‍ കോഫറന്‍സ് ഹാളില്‍ നട അനുമോദന യോഗം മികവ് 2018 റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രോത്സാഹനവും അംഗീകാരവും വിദ്യാഭ്യാസസാംസ്‌കാരിക രംഗത്ത് വിജയ മുറ്റേത്തിന് കരുത്ത് പകരുമെ് എം.എല്‍.എ പറഞ്ഞു. സിനിമാ താരങ്ങളായ സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം എിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍'ിഫിക്കറ്റും ഉപഹാരവും നല്കി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗം അഡ്വ.ഡീന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ക'പ്പന 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ സാലി ജോളി, ക'പ്പന നഗരസഭ ചെയര്‍മാന്‍ മനോജ് എം.തോമസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോയി വെ'ിക്കുഴി, ലീലാമ്മ ഗോപിനാഥ്. കൗസിലര്‍മാരായ സിബി പാറപ്പായില്‍, എം.സി.ബിജു, ലൗലി ഷാജി, തങ്കമണി രവി, സെലിന്‍ ജോയി എിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ സിജിമോന്‍ വി.സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്.ബിന്ദു നന്ദിയും പറഞ്ഞു. 275 വിദ്യാര്‍ത്ഥികള്‍ക്കാണ് യോഗത്തില്‍ ഉപഹാരങ്ങള്‍ നല്‍കിയത്.
- Log in to post comments