പെരുവന്താനം ഗ്രാമപഞ്ചായത്ത്പൂര്‍ത്തിയാക്കിയത് 365 മഴവെളളസംഭരണികളും 2 ചെക്ക്ഡാമും
മഴവെളളം പാഴായിപ്പോകാതെ ശേഖരിച്ച് മാതൃകയാകുകയാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലാളികളും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കൈകോര്‍ത്തപ്പോള്‍ രണ്ട് സാമ്പത്തികവര്‍ഷങ്ങളിലായി പൂര്‍ത്തിയായത് 365 മഴവെളളസംഭരണികളും പാലൂര്‍ക്കാവിലും കടമാക്കുളത്തിലുമായി രണ്ട് ചെക്ക്ഡാമുകളും ഒരു വലിയ കുളവുമാണ്. 2016-17 വര്‍ഷത്തില്‍ 154 മഴവെളളസംഭരണികളും ഒരു ചെക്ക് ഡാമുമാണ് തൊഴിലുറപ്പിലൂടെ നിര്‍മ്മിച്ച് നല്കിയത്. 50000 രൂപ വീതം ഓരോ സംഭരണിക്കും ചെലവഴിച്ചു. 4341 തൊഴില്‍ദിനങ്ങളും സംഭരണി നിര്‍മ്മാണത്തിലൂടെ തൊഴിലാളികള്‍ക്ക് ലഭിച്ചു. 12 ലക്ഷം രൂപ ചെലവഴിച്ചാണ് ചെക്ക്ഡാം നിര്‍മ്മിച്ചത്. 2018-19 വര്‍ഷത്തില്‍ 211 മഴവെളള സംഭരണികളും ഒരുചെക്കുഡാമും ഒരു കുളവുമാണ് നിര്‍മ്മിച്ചത്. 55000 രൂപ വീതം ഓരോ സംഭരണിക്കും ചെലവഴിച്ചു. 2990 തൊഴില്‍ദിനങ്ങള്‍ പദ്ധതിക്ക് വേണ്ടിവു. 12ലക്ഷം രൂപ മുതല്‍മുടക്കിയുളള ചെക്ക് ഡാം നിര്‍മ്മാണത്തിന് 284 വിദഗ്ദ തൊഴില്‍ദിനവും 48 അവിദഗ്ദ തൊഴില്‍ദിനവും തൊഴിലാളികള്‍ക്ക് ലഭിച്ചു.
ഗ്രാമസഭ മുഖേനയാണ് മഴവെളള സംഭരണിയ്ക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. പതിനായിരം ലിറ്റര്‍ സംഭരണശേഷിയുളളതാണ് മഴവെളളസംഭരണി. ഗുണഭോക്തൃവിഹിതം വാങ്ങാതെ പൂര്‍ണ്ണമായും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് മഴവെളളസംഭരണികള്‍ നിര്‍മ്മിച്ച് നല്കിയത്. ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചതോടെ സമീപ പ്രദേശങ്ങളിലെ കുളത്തിലും കിണറുകളിലും ജല നിരപ്പ് താഴാതെ നില്ക്കുതിനൊപ്പം വേനല്ക്കാലത്തും പ്രദേശങ്ങളില്‍ ജലക്ഷാമമുണ്ടാകില്ല. കടമാക്കുളം വാര്‍ഡിലാണ് 20 മീറ്റര്‍ വീതിയും 20 മീറ്റര്‍ നീളത്തിലുമുളള കുളം 6 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചത്. ഇതുകൂടാതെ ചുഴുപ്പ് വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മൂ് കുളങ്ങളുടെ കൂടി നിര്‍മ്മാണം ആരംഭിച്ചി'ുണ്ട്. വേനല്‍ക്കാലത്ത് കുടിവെളളക്ഷാമം രൂക്ഷമായിരു ഗ്രാമപഞ്ചായത്താണ് ഇടുക്കി- കോ'യം ജില്ലകളുടെ അതിര്‍ത്തികൂടിയായ പെരുവന്താനം ഗ്രാമപഞ്ചായത്ത്. കാര്‍ഷികമേഖലയാണ് ഗ്രാമവാസികളുടെ പ്രധാനവരുമാനമാര്‍ഗം. അതുകൊണ്ടുത െകടുത്തവേനലില്‍ കുടിവെളളക്ഷാമത്തിനൊപ്പം ജലദൗര്‍ലഭ്യത്താല്‍ കൃഷി നശിക്കുതും ജനങ്ങളെ ഏറെ ബുദ്ധിമു'ിലാക്കിയിരുു. ഇതിനൊരു ശാശ്വതപരിഹാരമായി ചെക്കുഡാമുകളും കുളങ്ങളും അര്‍ഹരായ കുടുബങ്ങള്‍ക്ക് മഴവെളള സംഭരണികളും നിര്‍മ്മിച്ച് ജലലഭ്യത ഉറപ്പുവരുത്തിയതും തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇവ നടപ്പാക്കിയതിനാല്‍ തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കുവാന്‍ സാധിച്ചതും പഞ്ചായത്തിന്റെ മികച്ച നേ'മാണെ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു പറഞ്ഞു.
- Log in to post comments