Skip to main content

കന്നുക്കുട്ടി ദത്തെടുക്കല്‍ പദ്ധതിക്ക് അപേക്ഷിക്കാം

 

    ക്ഷീര വികസന വകുപ്പിന്‍റെ മില്‍ക്ക് ഷെഡ് പദ്ധതി പ്രകാരം 2018- 19 വര്‍ഷത്തില്‍ കന്നുക്കുട്ടി ദത്തെടുക്കല്‍ പദ്ധതി നടപ്പാക്കുന്നതിന് ക്ഷീര കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പദ്ധതി പ്രകാരം കന്നുക്കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനുളള മരുന്നുകളും സപ്ലിമെന്‍റുകളും വിതരണം നടത്തും.  2017-18 വര്‍ഷത്തില്‍ ക്ഷീര വികസന വകുപ്പിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സംഘങ്ങളില്‍ 500 ലിറ്റര്‍ എങ്കിലും പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ക്ഷീരകര്‍ഷകന് പരമാവധി രണ്ട് ഉരുക്കള്‍ക്കുളള അപേക്ഷ സമര്‍പ്പിക്കാം. ഈ ഉരുക്കള്‍ ഏഴ് മാസത്തില്‍ കൂടുതല്‍ ചെനയുളളവയാവണം.
    അപേക്ഷകള്‍ ബ്ലോക്ക് തലത്തിലുളള ക്ഷീരവികസന യൂനിറ്റുകളില്‍ ജൂലൈ 10 നകം നല്‍കണം.  അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും സിവില്‍ സ്റ്റേഷനിലുളള ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും.

date