Skip to main content

ശബരിമലയില്‍ അന്നദാനം തുടങ്ങി

ശബരിമല: ശബരിമല ക്ഷേത്രത്തില്‍ അന്നദാനം ആരംഭിച്ചു. മാളികപുറം ക്ഷേത്രത്തിന് പുറകിലുള്ള അന്നദാന മണ്ഡപത്തില്‍ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡ് മെമ്പര്‍മാരായ കെ.പി. ശങ്കരദാസ്, കെ.രാഘവന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ദേവസ്വം കമ്മിഷണര്‍ സി പി രാമരാജ പ്രേമ പ്രസാദ്,   ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എന്‍ ചന്ദ്രശേഖരന്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബാബു,  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ദിലീപ്, ദേവസ്വം ചീഫ് എന്‍ജിനിയര്‍ (ജനറല്‍) വി.ശങ്കരന്‍ പോറ്റി, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അജിത് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ ഹരീഷ് എന്നിവര്‍ സംബന്ധിച്ചു.

24 മണിക്കൂറും അന്നദാനം നല്‍കുന്നതിന് സംവിധാനമുണ്ട്. രാവിലെ ഉപ്പുമാവും കടലക്കറിയും ചുക്കുകാപ്പിയും ഉച്ചക്ക് ചോറും കറികളും രാത്രി ഉപ്പുമാവും നല്‍കും.ഒരു നേരം 2000 പേര്‍ക്കു വീതം ഒരു ദിവസം 6000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും അപ്പം, അരവണ കൗണ്ടറുകള്‍ സന്ദര്‍ശിക്കുകയും ജീവനക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 

date