ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ശാഖ പ്രവര്‍ത്തനം ആരംഭിച്ചു
ശബരിമല: ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡല- മകരവിളക്ക് കാലത്ത് എല്ലാ ബാങ്കിങ് സേവനങ്ങളും ഇവിടെ ലഭിക്കും. അപ്പം, അരവണ, നെയ്യഭിഷേകം എന്നിവയ്ക്കുള്ള കൂപ്പണുകള്‍ രാജ്യമൊട്ടാകെയുള്ള ബാങ്ക് ശാഖകള്‍ വഴി തീര്‍ഥാടകര്‍ക്ക് ലഭിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, മെമ്പര്‍മാരായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ്, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ്, എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.എന്‍. ചന്ദ്രശേഖരന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ദിലീപ്, ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ വിനോദ്, ധനലക്ഷ്മി ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി. മണികണ്ഠന്‍, റീജിയണല്‍ മാനേജര്‍ എം.പി ശ്രീകുമാര്‍, ശാഖാ മാനേജര്‍ സിജു എസ്. നായര്‍, ദേവസ്വം പിആര്‍ഒ മുരളി കോട്ടയ്ക്കകം എന്നിവര്‍ പങ്കെടുത്തു.
- Log in to post comments