Skip to main content

പ്രതിസന്ധികള്‍ നേരിടാന്‍ പെണ്‍കുട്ടികള്‍ ശാരീരികവും മാനസികവുമായി കരുത്താര്‍ജ്ജിക്കണം. - മന്ത്രി. കെ.ടി ജലീല്‍

ജീവിതത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ അതിജീവിക്കാന്‍ പെണ്‍കുട്ടികള്‍ ശാരീരികമായും മാനസികമായും കരുത്താര്‍ജ്ജിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.  ആര്‍.എം.എസ്.എയുടെ കീഴില്‍ നടപ്പാക്കുന്ന പെണ്‍ക്കുട്ടികള്‍ക്കുള്ള പ്രതിരോധ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ സംസ്‌കാര ശൂന്യതയാണ് സൂചിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നുണ്ട്.  ചുറ്റിലും വട്ടമിട്ട് പറക്കുന്ന കഴുക•ാരും ചതിക്കുഴികളുമുണ്ടെന്ന തിരിച്ചറിവും ജാഗ്രതയും കുട്ടുകള്‍ക്കുണ്ടാവണം.  പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ സമൂഹത്തിനാണ് വിദ്യാഭ്യാസം നല്‍കുന്നത്.  മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്തര്‍ ദേശീയ നിലവാരത്തിലേക്കുയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.  
പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ മുഖ്യ പ്രഭാഷണം നടത്തി.  മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.ഐ. വത്സല പദ്ധതി വിശദീകരിച്ചു.  നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.എച്ച്. ജമീല, നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയുമ്മ ഷരീഫ്, കൗണ്‍സിലര്‍മാരായ വത്സലകുമാരി.കെ.വി, ഒ. സഹദേവന്‍, ആര്‍.എം.എസ്.എ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ടി. രത്‌നാകരന്‍, പ്രിന്‍സിപ്പാള്‍ മനോജ്കുമാര്‍. സി, ഹെഡ്മിസ്ട്രസ് സുഹറാബാനു, കെ.പി. ബാലകൃഷ്ണന്‍ ഡി.ഇ.ഒ മലപ്പുറം,  സ്റ്റാഫ് സെക്രട്ടറി പി. വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date