Post Category
റേഷന്‍ കാര്‍ഡ് ഹിയറിങ്ങ്
റേഷന്‍ കാര്‍ഡ് മുന്‍ണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ നല്‍കുകയും എന്നാല്‍ വിചാരണയ്ക്ക് ഹാജരാകാന്‍ സാധിക്കാതിരുന്നതുമായ പൊന്നാനി താലൂക്ക് പരിധിയില്‍ വരുന്ന അപേക്ഷകര്‍ക്ക് നവംബര്‍ 17 മുതല്‍ വിചാരണ നടത്തും.
നവംബര്‍ 17, 18 തിയ്യതികളില്‍ പൊന്നാനി നഗരസഭ, 20ന് എടപ്പാള്‍, 21 ന് കാലടി, 22ന് മാറഞ്ചേരി, 23ന് നന്നംമുക്ക്, 24ന് പെരുമ്പടപ്പ,് 27ന് തവനൂര്‍, 28ന് വെളിയംകോട്, 29ന് വട്ടംകുളം, 30ന് ആലംകോട് പഞ്ചായത്തുകളിലുള്ളവര്‍ക്കും വിചാരണ നടത്തും. വിവരങ്ങള്‍ അതത് റേഷന്‍ കടകളില്‍ നിന്നും ലഭിക്കും.
date
- Log in to post comments