Skip to main content

പൊടി വെള്ളമൊഴിച്ചു നീക്കാന്‍ ഫയര്‍ഫോഴ്‌സ് രംഗത്ത് 

ശബരിമല സന്നിധാനത്തെ പൊടി വെള്ളമൊഴിച്ച് നീക്കുന്ന ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. സന്നിധാനത്ത് ചേര്‍ന്ന വകുപ്പുകളുടെ അവലോകന യോഗത്തില്‍ പൊടി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫയര്‍ഫോഴ്‌സിന് നിര്‍ദേശം നല്‍കിയിരുന്നു.

വിവിധ പോയിന്റുകളിലെ ഹൈഡ്രന്റുകളില്‍ നിന്നുള്ള ജലമാണ് ഹോസ് മുഖേന പൊടി നീക്കി കഴുകി വൃത്തിയാക്കുന്നതിന് ഫയര്‍ഫോഴ്‌സ് ഉപയോഗിക്കുന്നത്. സന്നിധാനത്തെ വലിയ നടപ്പന്തല്‍, ആഴിയുടെ പരിസരം, മാളികപ്പുറം, പാണ്ടിത്താവളം, വലിയ നടപ്പന്തലിനു സമീപം കെഎസ്ഇബി പരിസരം എന്നിവിടങ്ങളിലെ പൊടി ഇന്നലെ കഴുകി നീക്കം ചെയ്തു. 

ഇതിനു ശേഷം പൊടി പറക്കുന്നതു തടയുന്നതിന് രണ്ട് മണിക്കൂര്‍ ഇടവിട്ട് എല്ലാ സ്ഥലങ്ങളിലും  വെള്ളം സ്േ്രപ ചെയ്തു. ഫയര്‍ഫോഴ്‌സ് സ്‌പെഷല്‍ ഓഫീസര്‍ ഋ്വതിക്കിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ സൂരജ്, മനോജ്, അനില്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് ശുചീകരണം നടത്തുന്നത്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങള്‍ പുലര്‍ച്ചെ തന്നെ ഖരമാലിന്യങ്ങള്‍ എല്ലാ സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നു.

ഇതിനു ശേഷമാണ് പൊടി മാറ്റുന്നതിനായി ഫയര്‍ ഫോഴ്‌സ് വെള്ളം സ്േ്രപ ചെയ്തത്. വളരെ ശക്തിയില്‍ വെള്ളം ചീറ്റിയാണ് പൊടി നീക്കുന്നത്. വെള്ളം ഒഴിച്ചു കഴുകി വൃത്തിയാക്കുന്നതു മൂലം ശുചീകരണം വളരെ ഫലപ്രദമായി മാറിയിട്ടുണ്ട്. 

date