പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്പറേഷന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ (50,000- 1,00,000 വരെ)പെണ്‍കുട്ടികളുടെ വിവാഹ, വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍, പാസഞ്ചര്‍ ആന്റ് ഗുഡ്സ് ഓട്ടോറിക്ഷ തുടങ്ങിയ വായ്പാ പദ്ധതികളിലേക്ക് ജില്ലയിലെ 18 നും 50 നും (വിവാഹ വായ്പ ഒഴികെ) ഇടയില്‍ പ്രായമുളള പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം 3,50,000 (വിവാഹ വായ്പ ഒഴികെ) രൂപയില്‍ കവിയാത്തവര്‍ ആയിരിക്കണം. വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു പ്രായപരിധി 65 വയസിലും കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയിലും താഴെയായിരിക്കണം. വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യമോ നാല് സെന്റില്‍ കുറയാത്ത വസ്തു ജാമ്യമോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2302663.
- Log in to post comments