Skip to main content

ലഹരിവര്‍ജന ക്യാമ്പയിന്‍

സാമൂഹ്യനീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന ബാലാവകാശ വാരാചരണത്തിന്‍റെ ഭാഗമായി യെസ് റ്റു ഫുട്ബോള്‍ നോ റ്റു ഡ്രഗ്സ് എന്ന പേരില്‍ ലഹരിവര്‍ജന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (18ന്) രാവിലെ ഒമ്പതിന് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്‍.ജയകൃഷ്ണന്‍ പത്തനംതിട്ടയില്‍ നിര്‍വഹിക്കും. നഗരസഭാധ്യക്ഷ രജനി പ്രദീപ് അധ്യക്ഷത വഹിക്കും. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ.അബീന്‍, ബിജു കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ഫ്ളാഷ് മോബ്, പാവ നാടകം, ലഹരിവര്‍ജന സന്ദേശ വിതരണം എന്നിവയും നടക്കും.                                              (പിഎന്‍പി 3088/17)

date