തൊഴില്‍ നൈപുണ്യ പരിശീലന പരിപാടി നടത്തി
ബാലാവകാശ വാരാചരണത്തിന്‍റെ ഭാഗമായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള മുതിര്‍ന്ന കുട്ടികള്‍ക്കായി കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ തൊഴില്‍ നൈപുണ്യ അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്‍ററില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസമ്മ മാത്യുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മലാ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി.ഗോപാലകൃഷ്ണന്‍ നായര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ താഹിറ ബീവി, പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ നിഷ മാത്യു, ബിനി ജിതിന്‍, ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 3089/17)
- Log in to post comments