Skip to main content
സംസ്ഥാന കേരളോത്സവം സംഘാടക സമിതി രൂപവത്കരണ യോഗം എം.ബി.രാജേഷ് എം.പി.ഉദ്ഘാടനം ചെയ്യുന്നു. 

സംസ്ഥാന കേരളോത്സവം പാലക്കാട് നടക്കും : സ്വാഗതസംഘം രൂപവത്കരിച്ചു  

 

    സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, യൂത്ത് ക്ലബുകളുടെ സഹകരണത്തോടെ പാലക്കാട് നടത്തുന്ന സംസ്ഥാന കേരളോത്സവത്തിന്‍റെ സ്വാഗതസംഘം രൂപവത്കരിച്ചു. യുവജനകാര്യ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായ  സ്വാഗതസംഘത്തില്‍ 13 ഉപ കമ്മിറ്റികളുമുണ്ട്. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗം  എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂള്‍ കലോത്സവം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം തുടങ്ങിയ വലിയ പരിപാടികള്‍ നടത്തിയ പാലക്കാടിന് കേരളോത്സവവും വലിയ വിജയമാക്കിമാറ്റുവാന്‍ സാധിക്കുമെന്നും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യുവജനസംഘടനകളുടേയും സാസ്കാരിക പ്രവര്‍ത്തകരുടേയും ഏകോപനം അനിവാര്യമാണെന്നും എം.പി.പറഞ്ഞു.  പരിപാടിയോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നിര്‍മിച്ച തീം സോങിന്‍റെ ദൃശ്യാവിഷ്കാരം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ടി.കെ.നാരായണദാസ് നിര്‍വഹിച്ചു. 
    സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ മഹേഷ് കക്കത്ത് , വി.പി.റെജീന, അഫ്സല്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.കെ.സുധാകരന്‍, എ.ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ , യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ടി.എം.ശശി , യുവജനസംഘടനാ പ്രതിനിധികള്‍, യൂത്ത് ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date