Post Category
കടകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ നടപടി
ശബരിമല: സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമുള്ള കടകളില്‍ ജില്ലാ കളക്ടര്‍ അംഗീകരിച്ചു നല്‍കിയ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേട്ട് അറിയിച്ചു.
പമ്പ-സന്നിധാനം ശരണപാതയില്‍ ചരക്ക് ഗതാഗതത്തിനു വേണ്ടി ഉപയോഗിക്കുന്ന ട്രാക്ടറുകളില്‍ തീര്‍ഥാടകരെയും യാത്രക്കാരെയും കയറ്റുന്ന വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും പേരില്‍ കര്‍ശന നിയമ നടപടി സ്വീകരിക്കും.
(പി.ആര്‍. ശബരി-32)
date
- Log in to post comments