Skip to main content

64-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം: സംസ്ഥാനതല സമാപനം നാളെ  

 
64-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നവംബര്‍ 20ന് നടക്കും. രാവിലെ 10ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.ആര്‍ രാജേഷ്  വിഷയാവതരണം നടത്തും. സംസ്ഥാന സഹകരണ യൂണിയന്‍ കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സ്വാഗതവും സെക്രട്ടറി സി. വിജയന്‍ നന്ദിയും പറയും. 

ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്‍ില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം സഹകരണം-ടൂറിസം- ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി അദ്ധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന,  സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാല്‍, സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കുര്യന്‍ ജോയി തുടങ്ങിയവര്‍ സംസാരിക്കും. സംസ്ഥാന സഹകരണ യൂണിയന്‍ കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ സ്വാഗതവും കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)  എം. ബിനോയ് കുമാര്‍ നന്ദിയും പറയും.
                                                                        

date