സൈബർശ്രീ: മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന സൈബർശ്രീയുടെ തിരുവനന്തപുരം സെന്ററിൽ നടത്തുന്ന മാറ്റ്ലാബ് പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 20-നും 26-നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. നാലു മാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഐ.ടി., അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയിൽ എഞ്ചിനീയറിങ് ബിരുദം/ എം.സി.എ പാസ്സായവർക്കും കോഴ്സുകൾ പൂർത്തീകരിച്ചവർക്കും ബി.എസ്സി. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് എന്നിവയിൽ ഡിഗ്രിയുള്ളവർക്കും അപേക്ഷിക്കാം. മാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. പരിശീലന കാലാവധി നാലു മാസം. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പ് സഹിതം അപേക്ഷകൾ നവംബർ 30ന് മുമ്പായി സൈബർശ്രീ സെന്റർ, സി-ഡിറ്റ്, പൂർണ്ണിമ, ടി.സി. .81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എ വിലാസത്തിൽ ലഭിക്കണം. അപേക്ഷ cybersricdit@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയയ്ക്കാം. ഫോൺ: 0471 2323949.
(പി.എൻ.എ.2756/17)
- Log in to post comments