Post Category
അടിമാലി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച
ദേവികുളം താലൂക്കിന് അനുവദിച്ച ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ഓഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ( നവം.20) ഉച്ചക്ക് 2ന് അടിമാലിയില്‍ എക്‌സൈസ്- തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും. ജോയ്‌സ് ജോര്‍ജ്ജ് എം.പി, എസ്.രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ എ.വി. ജയന്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. മനോഹരന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments