വാത്സല്യം കൂട്ടായ്മ സംഘടിപ്പിച്ചു
കൊച്ചി: ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വാത്സല്യം കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ വികെ മിനിമോള്‍ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവരുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ നന്നേ ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ് ലഘൂകരിക്കനും അവര്‍ക്ക് സാധാരണ ജീവിതം സാധ്യമാക്കാനാവുമെന്ന് അവര്‍ പറഞ്ഞു.
നവജാത ശിശുക്കള്‍ മുതല്‍ 18 വയസുവരെയുള്ള കുട്ടികളിലെ വളര്‍ച്ചയിലെ കാലതാമസങ്ങളും വൈകല്യങ്ങളും മുന്‍കൂട്ടി കണ്ടെത്തുവാനും ന്യൂനതകള്‍ ലഘൂകരിക്കുന്നതിനുമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെയും ശിശു ദിനാഘോഷത്തിന്റെയും ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി, ജില്ലാ ആര്‍ സിഎച്ച് ഓഫീസര്‍ ഡോ എന്‍ എ ഷീജ, പീഡിയാട്രിഷ്യന്‍ ഡോ. പി എന്‍ എന്‍ പിഷാരടി, ഐസി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ മായാലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ ചിത്രരചന മത്സരവും കലാപരിപാടികളും ഉണ്ടായിരുന്നു.
രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യകാര്യ ക്രം(ഞആടഗ) പദ്ധതി പ്രകാരം കുട്ടികള്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും ഒരുമിച്ച് ലഭ്യമാക്കുന്ന കേന്ദ്രമാണ് ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ഉണ്ടാവും.
കുട്ടികളിലെ ജന്മനാ ഉള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ അനുയാത്ര മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ ജില്ലയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഈ യൂണിറ്റുകള്‍ ആരംഭിക്കുന്നതോടെ ബഡ്‌സ്‌സ്‌കൂളുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സേവനം ലഭ്യമാവും.ന്നു.
- Log in to post comments