എംപ്ലോയ്മെന്റ്് എക്സ്ചഞ്ച്
കൊച്ചി: സംസ്ഥാനത്തെ എംപ്ലോയ്മെന്റ്് എക്സ്ചഞ്ചുകളില്‍ 2018 ജനുവരി ഒന്നു മുതല്‍ 2018-2020 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രാബല്യത്തില്‍ വരേണ്ടതിനാല്‍ ആയത് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സീനിയോറിറ്റി ലിസ്റ്റുകള്‍ യഥാസമയം കുറ്റമറ്റ രീതിയില്‍ തയ്യാറാക്കുന്നതിലേക്കായി നവംബര്‍ 17 മുതല്‍ ഡിസംബര്‍ 20 വരെ വേക്കന്സിയ ഒഴികെയുള്ള മറ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ് എന്നാല്‍ രജിസ്ട്രേഷന്, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തമായി നേരിട്ട് ഓണ്‍ലൈന്‍ മുഖാന്തിരം നടത്തുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരിക്കുന്നതല്ല. രജിസ്ട്രേഷന് ഐഡന്റിറ്റി കാര്‍ഡില്‍( ത10ആ ) സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ ഫെക് ബ്രുവരി 2018 വരെയും നവംബര്‍, ഡിസംബര്‍ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് മാര്‍ച്ച് 2018 വരെയും സാധാരണ നിലയില്‍ പുതുക്കി നല്കുതന്നതാണ്. എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്കും ഇത്തരത്തില്‍ ഗ്രേസ് പീരീഡ് ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്. ഇപ്രകാരം സാധാരണ ജോലികള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന കാലയളവില്‍ നിയമാനുസൃതമായി വിടുതല്‍/ചഖഉ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും മേല്‍പ്പറഞ്ഞ കാലാവധി ബാധകമാക്കി സമയം ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ ഓണ്‍ലൈന്‍ ആയി രജിസ്ട്രേഷന്/അധിക യോഗ്യതകള്‍ എന്നിവ ചേര്‍ത്ത് അത് വെരിഫൈ ചെയ്യുന്നതിനായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയ തീയതി മുതല്‍ 60 ദിവസം വരെ എന്നുള്ളത് 2018 ഫെബ്രുവരി വരെ സീനിയോറിറ്റിയോടുകൂടി ചേര്‍ത്ത് നല്‍കുന്നതാണ്.
- Log in to post comments