Skip to main content

പാര്‍ട്ട് ടൈം ശാന്തി 80 പേര്‍ക്ക് കൂടി നിയമന ശുപാര്‍ശ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേയ്ക്ക് ആഗസ്റ്റ് 23 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നും 80 ഉദ്യോഗാര്‍ത്ഥികളെ കൂടി നിയമനത്തിനായി ശുപാര്‍ശ ചെയ്തു. നിലവിലുള്ള സംവരണ വ്യവസ്ഥയനുസരിച്ച് നിയമനത്തിനായി ശുപാര്‍ശ ചെയ്തതില്‍ 54 പേര്‍ മെറിറ്റടിസ്ഥാനത്തിലും 26 പേര്‍ സംവരണാടിസ്ഥാനത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഈഴവ വിഭാഗത്തില്‍ നിന്നും ഒമ്പത് പേരും, പട്ടികജാതിക്കാരില്‍ നിന്നും ആറു പേരും മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് അഞ്ച് പേരും വിശ്വകര്‍മ്മ, ധീവര വിഭാഗങ്ങളില്‍ നിന്നും രണ്ടുപേര്‍ വീതവും സംവരണാടിസ്ഥാനത്തില്‍ നിയമനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. ശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശ അയച്ചു കഴിഞ്ഞു. ഈ തസ്തികയ്ക്ക് ഇതു വരെയുള്ള നിയമന ശുപാര്‍ശയുടെ വിശദ വിവരങ്ങള്‍ : ഓപ്പണ്‍ കോമ്പറ്റിഷന്‍ - 117 റാങ്ക് വരെ, ഈഴവ - 126 റാങ്ക് വരെ, പട്ടികജാതി - എല്ലാവരും, പട്ടിക വര്‍ഗ്ഗം - ഇല്ല, ധീവര - 117 (ഒ.സി. വരെ), ഒ.ബി.സി - 348, വിശ്വകര്‍മ്മ - 176, നാടാര്‍ - 271.

പി.എന്‍.എക്‌സ്.4915/17

date