Skip to main content

പമ്പയില്‍ തുണി ഉപേക്ഷിക്കുന്നതിന്  ആചാരത്തിന്റെ അടിത്തറയില്ല

ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്ന  തീര്‍ഥാടകര്‍ പമ്പയില്‍ കുളിച്ച് പഴയ വസ്ത്രം ഉപേക്ഷിക്കുന്ന രീതിക്ക് വിശ്വാസപരമായോ ആചാരപരമായോ ആയ അടിത്തറയില്ലെന്ന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു. സന്നിധാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മുമ്പ് ചിലര്‍ ചെയ്തത് ദുരാചാരം പോലെ പലരും ആവര്‍ത്തിക്കുകയാണ.് ഇത് തുടരാതിരിക്കാന്‍ തീര്‍ഥാടകര്‍ ശ്രദ്ധിക്കണം.

ഈശ്വര ചിന്ത ഉണര്‍ത്തുന്നതിനും ജീവിതത്തിലുടനീളം വിശ്വാസത്തിന്റെ വിശുദ്ധി സൂക്ഷിക്കുന്നതിനും അയ്യപ്പദര്‍ശനം ഭക്തര്‍ക്ക് സഹായകമായിരിക്കും. നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതമെടുത്ത് വിശ്വാസപൂര്‍വമായിരിക്കണം മല ചവിട്ടേണ്ടത്. അങ്ങേയറ്റം ശുഭകരമായ തീര്‍ഥാടന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
                            

(പി.ആര്‍. ശബരി-42)

date