Post Category
സപ്പോര്‍ട്ടിങ് എന്‍ജിനീയര്‍മാരെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഡി.ബി.ടി.എസ് രണ്ട് മുഖേനയുള്ള ആനുകൂല്യ വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ആറ് മാസത്തേക്ക് താല്‍ക്കാലികമായി സപ്പോര്‍ട്ടിങ് എന്‍ജിനിയറെ നിയമിക്കുന്നു. ബി.ടെക് ബിരുദം (കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി) എം.സി.എ/എം.എസ്.സി.ഐ.ടി/ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ള 20നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര് അസ്സല് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം നവംബര്‍ 25ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ 0483 2734901.
date
- Log in to post comments