വികസന പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം.
ജില്ലയില്‍ കേന്ദ്രാവിഷ്കൃത വികസന പദ്ധതികള്‍ കാര്യക്ഷമമായ പുരോഗതിയിലാണെങ്കിലും അവ സംയോജിപ്പിച്ച് നടപ്പിലാക്കുന്നതില്‍ പിന്നിലാണെന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ പദ്ധതികള്‍ സയോജിപ്പിച്ച് നടപ്പിലാക്കുന്നതില്‍ ഉദേ്യാഗസ്ഥര്‍ പ്രതേ്യക ശ്രദ്ധ ചെലുത്തണമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ പദ്ധതികള്‍ ജനോപകാരപ്രദമായി നടപ്പിലാക്കുവാന്‍ കഴിയുകയുള്ളൂ വെന്നും ജില്ലയുടെന•യ്ക്കായി ജനപ്രതിനിധികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദേ്യാഗസ്ഥരോടൊപ്പം നിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോഓര്‍ഡിനേഷന്‍ & മോണിറ്ററിംങ്ങ് കമ്മറ്റിയുടെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ സുസ്ഥിര ആസ്തികള്‍ സൃഷ്ടിച്ച് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം.
യോഗത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളായ, എം.ജി.എന്‍.ആര്.എ.ജി.എസ്സ്, പി.എം.എ.വൈ, പി.എം.ജി.എസ്സ്.വൈ, സ്വച്ഛ് ഭാരത് മിഷന്, ഡി.ആര്.ഡി.എ.അഡ്മിനിസ്ട്രേഷന്, ദേശീയ കുടുംബ സഹായനിധി, എ.ആര്.ഡബ്ല്യു.എസ്സ്.പി,അന്നപൂര്‍ണ്ണ, എന്‍.എച്ച്.എം.പദ്ധതികള്‍, ദീന് ദയാല്‍ ഉപാധ്യായ ഗ്രാമ് ജ്യോതി യോജന, ദേശീയ ഗ്രാമീണ ലവ്ലിഹുഡ് മിഷന് സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന എന്നിവയുടെ അവലോകനം നടത്തി. പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധി എന്നിവര്‍ പങ്കെടുത്തു.
ജില്ലാ കലക്ടര്‍ അമിത് മീണ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ പി.ജി. വിജയകുമാര്‍, പ്രൊജക്ട് ഡയരക്ടര്‍ പി.ജി.വിജയകുമാര്‍, എന്‍.എച്ച്.എം. പ്രോഗ്രാം ഓഫീസര്‍ ഡോ.ഷിബുലാല്‍. എ, മറ്റ് വകുപ്പുതല ഉദേ്യാഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments