Post Category
പച്ചക്കറി കൃഷിക്ക് ധനസഹായം
തരിശുഭൂമിയില്‍ പച്ചക്കറികൃഷി ചെയ്യുന്നതിന് കൃഷി വകുപ്പ് ധനസഹായം നല്‍കുന്നു. 25000 രൂപ കൃഷി ചെയ്യുന്ന വ്യക്തിക്കും 5000 രൂപ ഭൂവുടമയ്ക്കും ഉള്‍പ്പെടെ ആകെ 30000 രൂപയാണ് ഒരു ഹെക്ടറിന് നല്‍കുന്നത്. കര്‍ഷകര്‍ക്ക് സ്വന്തമായോ ഗ്രൂപ്പായോ കൃഷിയില്‍ പങ്കാളികളാകാം. കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ വിസ്തൃതിക്ക് അനുസരിച്ച് സബ്സിഡി ലഭിക്കും. ക്ലസ്റ്ററുകളില്‍ ഉള്‍പ്പെടാതെ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 15000 രൂപ നിരക്കില്‍ കൃഷി ചെയ്യുന്ന സ്ഥലവിസ്തൃതിക്ക് ആനുപാതികമായി സബ്സിഡി ലഭിക്കും. താത്പര്യമുള്ള കര്‍ഷകര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണം. (പിഎന്‍പി 3102/17)
date
- Log in to post comments