Skip to main content

ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ടിക്കറ്റ് പ്രകാശനം ഇന്ന് (നവംബര്‍ 22)

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 'സുവര്‍ണ ജൂബിലി ക്രിസ്മസ് - പുതുവത്സര ബമ്പര്‍ 2017' (ബി.ആര്‍ 59) ന്റെ ടിക്കറ്റ് പ്രകാശനവും വിതരണോദ്ഘാടനവും ഇന്ന് (നവംബര്‍ 22) രാവിലെ 11 ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ചേമ്പറില്‍ നിര്‍വഹിക്കും. 200 രൂപ മുഖവിലയുള്ള സുവര്‍ണ ജൂബിലി ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം ആറ് കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം വീതം 16 പേര്‍ക്ക് (1.6 കോടി), മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 16 പേര്‍ക്ക് (80 ലക്ഷം), നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്) തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ നല്‍കുന്നു. എട്ട് പരമ്പരകളിലായാണ് ടിക്കറ്റുകള്‍. 2018 ജനുവരി 24 നാണ് നറുക്കെടുപ്പ്.

പി.എന്‍.എക്‌സ്.4947/17

date