ഇടുക്കി എക്‌സൈസ് സര്ക്കിള് ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇടുക്കി താലൂക്കില് അനുവദിച്ച എക്സൈസ് സര്ക്കിള് ഓഫീസ് കാമാക്ഷിയില് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കെ'ിടത്തില്‍ എക്സൈസ് -തൊഴില് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റോഷി അഗസ്റ്റിന് എം.എല്‍.എ അധ്യക്ഷനായിരുു. ജില്ലയില്‍ അഞ്ചാമത്തെ സര്ക്കിള് ഓഫീസാണ് ഉദ്ഘാടനം ചെയ്തത്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും തമിഴ്നാടുമായുള്ള സാമീപ്യവും കണക്കിലെടുത്ത് ഒരു എക്സൈസ് സര്ക്കിള് ഓഫീസ് കൂടി അനുവദിക്കുമെ് മന്ത്രി അറിയിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുതിന് എന്‍.ഡി.പി.എസ് നിയമത്തില്‍ മാറ്റം വരുത്തണമെ് സംസ്ഥാനം കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെ'ി'ുണ്ട്. നിലവിലുള്ള നിയമപ്രകാരം ഒരു കിലോവരെ ലഹരിവസ്തുക്കള്‍ കൈവശം വച്ചാല്‍ പ്രതികള്‍ക്ക് ജാമ്യം കി'ു സാഹചര്യമാണ് ഉള്ളത്. നിയമഭേദഗതി കൊണ്ട് മാത്രമേ കര്ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.
ഈ സര്‍ക്കാര്‍ വതിന് ശേഷം എക്സൈസ് വകുപ്പില്‍ 242 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. എക്സൈസ് സേനയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ എന്ഫോഴ്സ്മെന്റ് നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിയൂ. എക്സൈസ് സേനയില്‍ വനിത സേനാംഗംങ്ങളുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇപ്പോള്‍ 342 വനിത എക്സൈസ് സേനാംഗങ്ങളാണ് 138 എക്സൈസ് റേഞ്ചുകളിലായി ഉള്ളത്. ആകെയുള്ള എക്സൈസ് റേഞ്ചുകളില്‍ 100 എണ്ണത്തില്‍ വനിതാ സേനാംഗങ്ങളുടെ ഉപയോഗത്തിന് 100 സ്കൂ'റുകള് നല്കി. ബാക്കിയുള്ള 38 റേഞ്ചുകളിലും ഓരോ സ്കൂ'റുകള് ഉടനെ നല്കും. സ്കൂള്‍-കോളേജ് കാമ്പസുകളില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുത് കര്ശനമായി തടയാന്‍ നടപടി സ്വീകരിക്കും. ചടങ്ങില്‍ ജോയ്സ് ജോര്ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്ഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, റോമിയോ സെബാസ്റ്റ്യന്‍, റെജി മുക്കാ'്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, അനില്‍ കൂവപ്ലാക്കല്‍, അഡീഷണല്‍ എക്സൈസ് കമ്മീഷണര് എ.വിജയന്‍, ജോയിന്റ് എക്സൈസ് കമ്മീഷണര് പി.കെ. മനോഹരന്‍, ഡെപ്യൂ'ി എക്സൈസ് കമ്മീഷണര് എ. അബ്ദുള്കലാം, വി.കെ. ജനാര്ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments