Skip to main content

നിയമസഭയുടെ വജ്രജൂബിലി; ചിത്രമേള ഡിസം. 2 ന്‌

കേരള നിയമസഭയുടെ  വജ്രജൂബിലിയുടെ ഭാഗമായി   നടത്തപ്പെടുന്ന  ചിത്രമേള ഡിസം. രണ്ടിന് രാവിലെ  10 ന്  മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകം ഗിളിവിണ്ടുവില്‍ നടത്തും. ജില്ലയില്‍ പ്രഗത്ഭരായ  ചിത്രകലാകാരന്മാര്‍   നിയമസഭയുടെ അറുപത് വര്‍ഷത്തെ സ്മരണകള്‍ ഓര്‍മിപ്പിക്കുന്ന ചിത്രങ്ങള്‍ ക്യാന്‍വാസില്‍  പ്രതിഫലിപ്പിക്കും.
    ചിത്രമേളയുടെ  കൂടിയാലോചനയോഗം  മഞ്ചേശ്വരം   റസ്റ്റ് ഹൗസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്   എ കെ എം അഷ്‌റഫിന്റെ  അധ്യക്ഷതയില്‍ പി ബി അബ്ദുള്‍റസാഖ് എംഎല്‍എ ഉദ്ഘാടനം  ചെയ്തു.  മമതാ ദിവാകരന്‍, മുഹമ്മദ് മുസ്തഫ, മഞ്ചേശ്വരം  പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ അസീസ് തുടങ്ങിയവര്‍  സംബന്ധിച്ചു.  ചിത്രമേള കോര്‍ഡിനേറ്റര്‍ നാഷണല്‍ അബ്ദുളള വിഷയം അവതരിപ്പിച്ചു. 
    ചിത്രം വരയ്ക്കാന്‍  ആഗ്രഹിക്കുന്ന കലാകാരന്മാര്‍  ഡിസംബര്‍ രണ്ടിനകം  9447449980  എന്ന നമ്പറില്‍ ബന്ധപ്പെടണം.
 

date