Skip to main content

ചുക്ക് കാപ്പി വിതരണത്തിന് ചാലക്കയത്ത് കുടുംബശ്രീ കിയോസ്ക്

    ശബരിമല തീര്‍ഥാടകര്‍ക്കായി ചാലക്കയത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഉടന്‍ ചുക്ക് കാപ്പി വിതരണം ആരംഭിക്കും. ചാലക്കയത്ത് പോലീസ് സുരക്ഷാ ചേമ്പറിന്  സമീപം താത്ക്കാലിക കിയോസ്ക് നിര്‍മിക്കുന്നതിന് കുടുംബശ്രീക്ക് അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ഥാടകര്‍ ക്ഷീണം മൂലം വാഹനം ഓടിക്കുമ്പോള്‍ മയങ്ങിപ്പോകുന്നതായും ഇത്തരത്തിലുള്ള അപകടങ്ങള്‍ ചാലക്കയത്തിനും  അട്ടത്തോടിനും ഇടയ്ക്കാണ് വര്‍ദ്ധിക്കുന്നതെന്നും ഈ മേഖലയില്‍ ചുക്ക് കാപ്പി വിതരണം നടത്തിയാല്‍ വാഹനം ഓടിക്കുന്നവര്‍ ഉറങ്ങി പോകുന്നത് തടയാന്‍ സാധിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് താത്ക്കാലിക കിയോസ്കിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്.                   (25/17)    
 

date