Post Category
വിഷരഹിത പച്ചക്കറി കൃഷി വര്‍ധനി ഉദ്ഘാടനം
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം എന്നിവ സംയുക്തമായി പാപ്പിനിശ്ശേരി കൈക്കടലാസ് നിര്‍മ്മാണ പരിസരത്ത് നടത്തുന്ന വിഷരഹിത പച്ചക്കറി കൃഷി വ്യാപന പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 24 വൈകിട്ട് 3 മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി നിര്‍വഹിക്കും. കെ എം ഷാജി എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മുഖ്യ പ്രഭാഷണം നടത്തും.
സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷി പദ്ധതിയിലുള്‍പ്പെടുത്തി കൃഷി വകുപ്പിന്റെ ധനസഹായത്തോടെയാണ് 75 സെന്റില്‍ പച്ചക്കറി കൃഷി നടത്തുന്നത്.
പി എന്‍ സി/4428/2017
date
- Log in to post comments