Skip to main content

വാസക്ടമി പക്ഷാചരണം:  പുരുഷന്മാര്‍ക്കുള്ള വന്ധ്യംകരണ ശസ്ത്രക്രിയ     

ഡിസംബര്‍ 4 വരെ നടക്കുന്ന വാസക്ടമി പക്ഷാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുരുഷന്മാര്‍ക്കായി വന്ധ്യംകരണ ശസ്ത്രക്രിയ (നോ സ്‌കാല്‍പ്പല്‍ വാസക്ടമി) ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 25 ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 28 ന് പേരാവൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് ക്യാമ്പ്. ശസ്ത്രക്രിയയ്ക്ക് വിധേയരാകാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി: 9846689289, പേരാവൂര്‍ താലൂക്ക് ആശുപത്രി : 9605015508 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പി എന്‍ സി/4431/2017

date