Skip to main content

ചിത്രരചനാ മത്സരം    

 കേരള കൈത്തറി ഉല്‍പ്പന്നങ്ങളുടെ പ്രചരണാര്‍ത്ഥം കേരള സര്‍ക്കാര്‍ കൈത്തറി & ടെക്സ്റ്റയില്‍സ് വകുപ്പും  ജില്ലാ വ്യവസായ കേന്ദ്രവും ചേര്‍ന്ന്  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.  നവംബര്‍ 25ന് രാവിലെ 9 മണിക്ക് ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടി തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും.    മേയര്‍ ഇ പി ലത അധ്യക്ഷത വഹിക്കും.  
    ചിത്രരചനാ മത്സരത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ രാവിലെ 9 മണിക്ക് ജവഹര്‍ ലൈബ്രറി ഹാളില്‍ എത്തേണ്ടതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.  ഫോണ്‍: 9446515050, 9072201742.
പി എന്‍ സി/4449/2017
 

date