Skip to main content

യൂസര്‍ ഐഡി, പാസ്‌വേഡ് കൈപ്പറ്റണം

ഐ ടി ഐ ഒഴികെയുള്ള പോസ്റ്റ്‌മെട്രിക്തലത്തില്‍ പഠിക്കുന്ന അര്‍ഹരായമത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിലേക്ക് 2017-18 അധ്യയന വര്‍ഷം മുതല്‍ www.egrantzfisheries.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി  ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ വെരിഫൈ ചെയ്ത് ഫോര്‍വേഡ് ചെയ്യുന്നതിനായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ക്ലാര്‍ക്ക്, പ്രിന്‍സിപ്പാള്‍ എന്നവര്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ ഐഡി, പാസ്‌വേഡ്  എന്നിവ  കൈപ്പറ്റാന്‍ ബാക്കിയുള്ള സ്ഥാപനാധികാരികള്‍ എത്രയും പെട്ടെന്ന് ഫിഷറീസിന്റെ ജില്ലാ ഓഫീസുമായി നേരിട്ടോ 0497 2731081 എന്ന ഫോണ്‍ നമ്പറിലോ ddfisherieskannur@gmail.com ഇ-മെയില്‍വിലാസത്തിലോ ബന്ധപ്പെട്ട് യൂസര്‍ ഐഡി, പാസ്‌വേഡ് എന്നിവ കൈപ്പറ്റേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പി എന്‍ സി/4455/2017
 

date