Skip to main content

ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതികളിലേക്ക് പ്രൊപ്പോസല്‍ ക്ഷണിച്ചു

വിത്ത് മുതല്‍ വിപണി വരെയുള്ള ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ കേരള നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതികളുടെ വിവിധ ഘടകങ്ങളിലേക്ക് പ്രോജക്ടുകള്‍ ക്ഷണിച്ചു.

സംസ്‌കരണത്തിനും വിപണനത്തിനുമായി പായ്ക്ക് ഹൗസുകള്‍, സംയോജിത പായ്ക്ക് ഹൗസ്, പ്രീ-കൂളിംഗ് യൂണിറ്റുകള്‍, ശീതീകരണ മുറികള്‍, മൊബൈല്‍ ശീതീകരണ ശാലകള്‍, ശീതീകരണ യൂണിറ്റുകള്‍, റീഫര്‍ വാനുകള്‍, റൈപ്പനിംഗ് ചേമ്പര്‍, പ്രൈമറി/മൊബൈല്‍/മിനിമല്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍, പ്രിസര്‍വേഷന്‍ യൂണിറ്റ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിന് അപേക്ഷിക്കാം.

35 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വായ്പാ ബന്ധിത ധനസഹായം. കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക ഉത്പാദന സംരംഭങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, രജിസ്റ്റേര്‍ഡ് സൊസൈറ്റികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വിശദമായ പ്രോജക്ടുകള്‍ ബന്ധപ്പെട്ട കൃഷിഭവന്‍ മുഖേന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) ക്ക് 30നകം നല്‍കണം. വിശദ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ - കേരള, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം - 34, ഫോണ്‍ : (0471) 2330856, 2330867 ഇ-മെയില്‍ : mdshmkerala@yahoo.co.in.

പി.എന്‍.എക്‌സ്.4983/17

date