വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുറന്ന മനസ്സു വേണം : മന്ത്രി കടന്നപ്പിളളി രാമചന്ദ്രന്‍
വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തുറന്ന മനസ്സുണ്ടായാല്‍ അത് എല്ലാവര്‍ക്കും ഒരു പോലെ പ്രയോജനം ചെയ്യുമെന്ന് തുറമുഖ വകുപ്പു മന്ത്രി കടന്നപ്പിളളി രാമചന്ദ്രന്‍ പറഞ്ഞു. ചാലക്കുടി നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ്ങ് കോംപ്ലക്‌സ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ വികസന നയം കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമാണ്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതലായ അധികാരം നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ചാലക്കുടി ട്രാംവേ സ്മാരകമാക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അറിയിച്ചു.
യോഗത്തില്‍ ബി.ഡി.ദേവസ്സി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വില്‍സണ്‍ പാണാട്ടുപറമ്പില്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സുലേഖ ശങ്കരന്‍, യു.വി.മാര്‍ട്ടിന്‍, സീമ ജോജോ, ആലീസ് ഷിജു, വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ.ജോജി തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍ സ്വാഗതവും സെക്രട്ടറി ടോബി തോമസ് നന്ദിയും പറഞ്ഞു.
- Log in to post comments