വനിതാരത്‌നം പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്കുളള വനിതാരത്‌നം പുരസ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 3 പുതിയ മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി 11 പുരസ്‌ക്കാരങ്ങളാണ് ഈ വര്‍ഷം നല്‍കുന്നത്. അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് (സാമൂഹ്യസേവനം), ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ് (വിദ്യാഭ്യാസ രംഗം), കമല സുരയ്യ അവാര്‍ഡ് (സാഹിത്യ രംഗം), റാണി ലക്ഷ്മിഭായി അവാര്‍ഡ് (ഭരണരംഗം), ജസ്റ്റിസ് ഫാത്തിമ്മാബീവി അവാര്‍ഡ് (ശാസ്ത്രരംഗം), മൃണാളിനി സാരാഭായ് അവാര്‍ഡ് (കലാരംഗം), മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ് (ആരോഗ്യരംഗം), ആനി തയ്യില്‍ അവാര്‍ഡ് (മാധ്യമ രംഗം), കുട്ടിമാളു അമ്മ അവാര്‍ഡ് (കായിക രംഗം), സുകുമാരി അവാര്‍ഡ് (അഭിനയ രംഗം), ആനിമസ്‌ക്രീന്‍ അവാര്‍ഡ് (വനിതാ ശാക്തീകരണ രംഗം) എന്നി മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിയ്ക്കുക.
വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌ക്കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങള്‍ രേഖകള്‍, ഹൃസ്വ ചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡിസംബര്‍ 15 നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമര്‍പ്പിക്കണം. മറ്റു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം. അവാര്‍ഡ് 3 ലക്ഷം രൂപ വീതവും ട്രോഫിയും പ്രശസ്തി പത്രവും നല്‍കും. മുമ്പ് ഒരു രംഗത്ത് പുരസ്‌ക്കാരം ലഭിച്ചവര്‍ക്ക് അതേ രംഗത്തു തന്നെ പുരസ്‌ക്കാരം നല്‍കുന്നതല്ല.
- Log in to post comments