Post Category
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം: നിയമസഭാ സമിതി യോഗം ഇടുക്കിയില്‍
കേരള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി നവംബര്‍ 28ന് രാവിലെ 11ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സമിതി അധ്യക്ഷന്‍ സി.കെ. നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇടുക്കി ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പൊതു ജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും യോഗത്തില്‍ പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും നല്‍കാം. നവംബര്‍ 29ന് രാവിലെ 11ന് മൂന്നാര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സമിതി യോഗം ചേരും. മൂന്നാറില്‍ വിനോദ സഞ്ചാര മേഖലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളള സൗകര്യങ്ങളെക്കുറിച്ച് വിലയിരുത്തും.
പി.എന്‍.എക്‌സ്.4989/17
date
- Log in to post comments