Skip to main content

സംരഭങ്ങള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം

 

    ഗ്രാമപ്രദേശങ്ങളില്‍ 25 ലക്ഷത്തില്‍ താഴെയുള്ള മുതല്‍ മുടക്കില്‍ സംരഭങ്ങള്‍ തുടങ്ങുന്നതിന് 35 ശതമാനം വരെ സബ്സിഡിയോടെയുള്ള വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയായ പി.എം.ഇ.ജി.പി പ്രകാരമാണ് വായ്പ ലഭിക്കുക. 
    സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക തൊഴില്‍ദാന പദ്ധതിയായ എസ്.ഇ.ജി.പി (എന്‍റെ ഗ്രാമം) പദ്ധതിയില്‍ അഞ്ച് ലക്ഷം വരെയുള്ള വായ്പയ്ക്കും അപേക്ഷിക്കാം. ഫോണ്‍ : 0491 2534392.

date