Skip to main content

    അക്ഷയ 15-ാം വാര്‍ഷികം : നവജാത ശിശുക്കളുടെ എന്‍റോള്‍മെന്‍റ് ഇന്ന് 

 

    അക്ഷയ പദ്ധതിയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് (നവംബര്‍ 23) കോട്ടത്തറ ഗവ.ട്രൈബല്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ നവജാതശിശുക്കളുടെ ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തും. ഇന്ന് ജനിക്കുന്ന കുട്ടുകള്‍ക്കാണ്  അക്ഷയാ ജില്ലാ ഓഫീസിന്‍റെ നേതൃത്വത്തില്‍ എന്‍റോള്‍മെന്‍റ് നടത്തുകയെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനെജര്‍ ദേവി.എസ്.നാഥ് അറിയിച്ചു.  കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റും രക്ഷിതാവിന്‍റെ ആധാര്‍ കാര്‍ഡും ഉപയോഗിച്ചാണ് കുട്ടിക്ക് ആധാര്‍ ലഭ്യമാക്കുന്നത്. 

date