Skip to main content

മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ ഗവ. ആയുര്‍വേദ ആശുപത്രികള്‍

 

    ജില്ലയിലെ ആരോഗ്യ മേഖലയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. സുകേശ് അറിയിച്ചു.
    പകര്‍ച്ചപനിബാധയുണ്ടായ സമയത്ത് ഇരുന്നൂറോളം ക്യാമ്പുകളും ബോധവത്ക്കരണ ക്ലാസുകളും നടത്തിയിരുന്നു.
    നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ഒ.പി. ബില്‍ഡിംഗ് നിര്‍മാണത്തിനായി 75 ലക്ഷം രൂപ അനുവദിച്ചു.  കരുംകുളത്ത് പുതിയ ആയുര്‍വേദ ഡിസ്‌പെന്‍സറി ആരംഭിക്കുകയും മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള നാല് പുതിയ തസ്തികകള്‍ അനുവദിക്കുകയും ചെയ്തു.  കൂടാതെ വെള്ളാണിക്കല്‍ ആശുപത്രിയില്‍ ഈ സാമ്പത്തികവര്‍ഷത്തില്‍ ഒന്നര ലക്ഷം രൂപയുടെ ഔഷധങ്ങള്‍ അധികമായി അനുവദിക്കുകയും ചെയ്തു. 
    ജില്ലയിലെ ആയുര്‍വേദ ആശുപത്രികളില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തിയതായും എല്ലായിടത്തും ആവശ്യമായ ഔഷധങ്ങള്‍ ഉള്ളതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  
(പി.ആര്‍.പി 1929/2017)
 

date