ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം 26ന് പത്തനംതിട്ടയില്‍
ജില്ലാ സാക്ഷരതാ മിഷന്‍റെ ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം 26ന് പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്‍റ് എച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് പത്തനംതിട്ട നഗരസഭാ അധ്യക്ഷ രജനി പ്രദീപ് പതാക ഉയര്‍ത്തും.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി. അനിത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പ്രേരക്മാരെ ആദരിക്കുകയും ഉപഹാരസമര്‍പ്പണം നിര്‍വഹിക്കുകയും ചെയ്യും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എലിസബത്ത് അബു മുഖ്യപ്രഭാഷണം നടത്തും. ജലസ്രോതസുകളുടെ റിപ്പോര്‍ട്ടും സമ്മാനദാനവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീലാ മോഹന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.റെജി തോമസ് വിശിഷ്ടാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, സാക്ഷരതാ സമിതിയംഗങ്ങള്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദീപാ ജയിംസ്, ജില്ലാ കോഴ്സ് കണ്‍വീനര്‍ അഫ്സല്‍ ആനപ്പാറ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാമത്സരങ്ങള്‍ നടക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും പത്തനംതിട്ട നഗരസഭ അധ്യക്ഷ രജനി പ്രദീപ് നിര്‍വഹിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ് അധ്യക്ഷത വഹിക്കും. തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ്, അടൂര്‍ നഗരസഭ അധ്യക്ഷ ഷൈനി ജോസ്, പന്തളം നഗരസഭ അധ്യക്ഷ ടി.കെ. സതി തുടങ്ങിയവര്‍ പ്രസംഗിക്കും. സാക്ഷരതാ മിഷന്‍റെ സാക്ഷരത, നാല്, ഏഴ് പഠിതാക്കള്‍, പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍, തുടര്‍ വിദ്യാഭ്യാസ പ്രേരക്മാര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗം തുടങ്ങിയ നിരവധി കലാപ്രതിഭകള്‍ പരിപാടികളില്‍ പങ്കെടുക്കും. (പിഎന്‍പി 3152/17)
- Log in to post comments