Skip to main content

ബ്ലോക്ക്തല ബാങ്കേഴ്‌സ് കമ്മിറ്റി  യോഗം 27 മുതൽ 

 

ആലപ്പുഴ: ബാങ്കേഴ്‌സ് കമ്മിറ്റി യോഗം നവംബർ 27 മുതൽ ഡിസംബർ ആറു വരെ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും നടക്കും. നവംബർ 27നു രാവിലെ 11 ന്  ഭരണിക്കാവ് ബ്ലോക്ക് ഓഫീസ് , ഉച്ചയ്ക്ക് 2.30 ന് മുതുകുളം ബ്ലോക്ക് ഓഫീസ്, 28ന് രാവിലെ 11ന് മാവേലിക്കര ബ്ലോക്ക് ഓഫീസ്, 2.30ന് ചെങ്ങന്നൂർ ടൗൺ എസ്.ബി.ഐ., നവംബർ 29 ന് രാവിലെ 11ന് ചമ്പക്കുളം ബ്ലോക്ക് ഓഫീസ്, 2.30 ന് വെളിയനാട് ബ്ലോക്ക് ഓഫീസ്, ഡിസംബർ അഞ്ചിന് രാവിലെ 11 ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസ്, 2.30 ന് പട്ടണക്കാട് ബ്ലോക്ക് ഓഫീസ്, ഡിസംബർ ആറിന് രാവിലെ 11 ന് ആര്യാട് ബ്ലോക്ക് ഓഫീസ്, 2.30 ന് കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസ്, ഡിസംബർ ഏഴിന്  11 ന് രാവിലെ ആലപ്പുഴ എൻ.ജി.ഒ. യൂണിയൻ ഹാൾ, 2.30 ന് ഹരിപ്പാട് ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ യോഗം ചേരും. ജനപ്രതിനിധികൾ വിവിധ ബാങ്കുകളിലെയും വകുപ്പുകളിലേയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

 

 

(പി.എൻ.എ.2840/17)

 

date