Skip to main content

എന്‍ എച്ച് - 17-ല്‍ കണ്ടെയ്‌നര്‍ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കണം

 

കൊച്ചി:   എന്‍എച്ച് 17ല്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കണ്ടെയ്‌നര്‍ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കണമെന്ന്  പറവൂര്‍ താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. കണ്ടെയ്‌നര്‍ വാഹനങ്ങളുടെ ഗതാഗതം രാത്രി 8 മണിക്കും രാവിലെ 8 മണിക്കും ഇടയില്‍ ആയി മാത്രം അനുവദിക്കണമെന്നാണ് ആവശ്യം. വരാപ്പുഴയില്‍ നിന്ന് ആലുവയ്ക്ക് രാത്രി ഏഴിനു ശേഷം ബസുകള്‍ ഇല്ലാത്ത അവസ്ഥ പരിഹരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കോട്ടുവള്ളി, കൊടവക്കാട് വരെയുള്ള പ്രൈവറ്റ്, കെഎസ്ആര്‍ടിസി ബസുകള്‍ വരാപ്പുഴ വരെ സര്‍വീസ് നടത്തുകയും വരാപ്പുഴ സ്റ്റാന്‍ഡില്‍ എത്തുകയും ചെയ്താല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് അവസാനിക്കുമെന്നും പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്താമെന്നും  സമിതി നിര്‍ദേശിച്ചു.

date