Skip to main content

ജില്ലാ വിജിലൻസ് കമ്മിറ്റി യോ​ഗം ചേർന്നു

ജില്ലാ വിജിലൻസ് കമ്മിറ്റിയുടെ മൂന്നാം പാദ യോ​ഗം എഡിഎം വിനീത് റ്റി.കെയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. എല്ലാ സർക്കാർ വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് വിഭാ​ഗത്തിന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ ബോർഡ് സ്ഥാപിക്കണമെന്ന് യോ​ഗം ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് വകുപ്പുകളെ സംബന്ധിച്ച പരാതികൾ നൽകുന്നതിനും ജനസേവനം കാര്യക്ഷമമാക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് യോ​ഗം വിലയിരുത്തി.

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ് കുമാർ.ആർ, ഇൻസ്പെക്ടർ ഓഫ് പോലീസ് അനിൽകുമാർ എസ്.എൽ, സബ് ഇൻസ്പെക്ടർമാരായ സഞ്ജയ് ബി, പ്രകാശ് വി, വിവിധ വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് വിഭാ​ഗം ഉദ്യോ​ഗസ്ഥർ എന്നിവർ പങ്കെടുത്തു.

date