ഗസറ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ് : കൂടിക്കാഴ്ച്ച നടത്തും
നാഗലശ്ശേരി ഗവണ്മെന്റ് ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ട്രേഡുകളില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് കൂടിക്കാഴച്ച നടത്തും. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഐ സി ടി സി എം ട്രേഡില്‍ എന്‍.ടി.സി യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും കൂടാതെ ഇരു വിഭാഗങ്ങളിലും എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ 3 വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള ഓപ്പണ്‍ വിഭാഗത്തില്‍പെട്ടവര്‍ കൂടികാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാഗലശ്ശേരി ഗവണ്മെന്റ് ഐ ടി ഐയില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ 0491 2815161.
- Log in to post comments