എടക്കാട് വില്ലേജ് ഓഫീസിൽ ഡിജിറ്റൽ ഉപകരണങ്ങൾ സമർപ്പിച്ചു
എടക്കാട് വില്ലേജ് ഓഫീസിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ സമർപ്പണം രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. മന്ത്രിയുടെ തന്നെ അക്കൗണ്ട് നമ്പർ തണ്ടപേര് പ്രിന്റ് എടുത്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. കണ്ണൂർ നിയോജക മണ്ഡലത്തിലെ എട്ട് വില്ലേജ് ഓഫീസുകളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ച് പദ്ധതി നടപ്പാക്കും. ജനങ്ങൾക്ക് ഉപകാരപ്പെടുംവിധം വില്ലേജ് ഓഫീസുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ ഇതുവഴി കഴിയുമെന്ന് മന്ത്രി പറഞ്ഞു. ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങളാണ് വില്ലേജുകളിൽ ലഭ്യമാക്കിയത്.
കോർപ്പറേഷൻ കൗൺസിലർമാരായ, കെ.വി സവിത, കെ.വി അനിത, കെ.എൻ മിനി, പി.വി കൃഷ്ണകുമാർ, വി ബാലകൃഷ്ണൻ, കണ്ണൂർ താലൂക്ക് തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, വില്ലേജ് ഓഫീസർ എ.കെ ആരിഫ്, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments