റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും
മലപ്പുറം നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന് കുടിവെള്ള പദ്ധതികള്‍ വഴിയും മറ്റും തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനം. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മണ്ഡല അവലോകന യോഗം പി. ഉബൈദുള്ള എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു.
ജലജീവന്‍ മിഷന് കുടിവെള്ള പദ്ധതികള്‍, എം.എല്‍ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവയില്‍ നിന്നും നടപ്പാക്കി വരുന്ന റോഡുകള്‍, സ്കൂള്‍ കെട്ടിടങ്ങള്‍ , പാസഞ്ചര്‍ ലോഞ്ചുകള്‍, മിനി മാസ്റ്റ് ലൈറ്റുകള്‍ , മലപ്പുറം ടൗണ്‍ സൗന്ദര്യവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ പുരോഗതികള്‍ യോഗം വിലയിരുത്തി. വിവിധ പദ്ധതികളുടെ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കുവാനും ഭരണാനുമതി നല്കുവാനും ടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും എം.എല്‍.എ നിര്‍ദേശം നല്കി.
യോഗത്തില്‍ ലാന്‍ഡ് റവന്യൂ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ്. സരിന്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.സി. അബ്ദുറഹ്മാന്, അടോട്ട് ചന്ദ്രന്, എം. ടി. അലി, റാബിയ ചോലക്കല്‍, സുനീറ പൊറ്റമ്മല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ജലീല്‍ കുന്നക്കാട്,സാദിഖ് പൂക്കാടന്‍, കല്ലേങ്ങല്‍ നുസ്രീന മോള്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.പി.ഷെരീഫ്, പഞ്ചായത്ത് മെമ്പര്‍മാരായ ശിഹാബ് അരീക്കത്ത്, ജോജോ മാത്യു, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ടി.എസ്. ജയശ്രീ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ എന്‍. സുള്‍ഫിക്കര്‍, മിത്ര.വി. ധരന്‍ , പൊതുമരാമത്ത് ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ വാസു , മലപ്പുറം ബി.ഡി.ഒ. സുജാത.കെ.എം, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ നീന , ജോബി ജോസഫ് , ജോംസണ്‍ , ജമീല.ടി.പി , അബ്ദുള്ള എം.പി, നീബ, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ബാബു , അസി. എഞ്ചിനീയര്‍മാരായ എന്‍.മിനിമോള്‍, ശിഹാബ്, അനൂപ്, സജീഷ് , റനീഷ്, അര്‍ഷദ് , അഹമ്മദ് ഷബീര്‍ വിവിധ നിര്‍വ്വഹണ ഏജന്‍സികളായ സില്‍ക്ക് , എഫ്.ഐ.ടി പ്രതിനിധികള്‍ , വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
--
- Log in to post comments