Skip to main content

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

സർവ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ  നൽകുന്ന 2025 ലെ  ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.  മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച്  പുരസ്‌കാരം സമ്മാനിക്കുമെന്ന് പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു.

സംഗീതത്തിലെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസ്സുകളിൽ പ്രതിഷ്ഠിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഗാനരചയിതാവ്സംഗീത സംവിധായകൻതിരക്കഥാകൃത്ത്നടൻ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തെ തിരഞ്ഞെടുത്തത്. റവന്യൂ (ദേവസ്വം) സ്പെഷ്യൽ സെക്രട്ടറി ശ്രീമതി അനുപമ റ്റി.വി.തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ പ്രകാശ്.സി.വി.സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്‌കാര നിർണയ സമിതി.

പൈതൃകത്തിലേയും അഴകിയ രാവണനിലേയും ഗാനരചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കൈതപ്രത്തിന് നാടകഗാന രചനയ്ക്കും രണ്ടു തവണ സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1997-ൽ കാരുണ്യം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അദ്ദേഹത്തിന് 2021 ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.

പി.എൻ.എക്സ്. 01/2025

date